അഫ്ഗാന്‍ എയര്‍ വിമാനം ഡല്‍ഹിയില്‍ റണ്‍വേ മാറിയിറങ്ങി

അഫ്ഗാന്‍ എയര്‍ വിമാനം ഡല്‍ഹിയില്‍ റണ്‍വേ മാറിയിറങ്ങി


ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനം റണ്‍വേ മാറി ലാന്‍ഡ് ചെയ്തു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കാബൂളില്‍ നിന്നുള്ള അഫ്ഗാന്‍ എയറിന്റെ വിമാനത്തിന് ലാന്‍ഡിങിനായി ഉപയോഗിച്ചിരുന്ന റണ്‍വേ 29എല്ലില്‍ ആയിരുന്നു. എന്നാല്‍ വിമാനം ഇറങ്ങിയത് 29ആര്‍ റണ്‍വേയിലാണ്.

വിമാനം ലാന്‍ഡ് ചെയ്യാന്‍ നിര്‍ദേശിക്കുന്നതില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ഭാഗത്ത് നിന്ന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. പൈലറ്റിന്റെ ഭാഗത്തു നിന്നും ഉണ്ടായ പിഴവാണെന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.