ന്യൂഡല്‍ഹി: സുരക്ഷാ മുന്‍കരുതലിനെ തുടര്‍ന്ന് ഇന്ത്യ- പാക് അതിര്‍ത്തിയായ വാഗയില്‍ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നിര്‍ത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് ചടങ്ങ് നിര്‍ത്തിവച്ചിരിക്കുന്നത്. അതേസമയം ഇന്ത്യ പാക് അതിര്‍ത്തിയിലുള്ള കര്‍ത്താര്‍പൂര്‍ ഇടനാഴിയും അടച്ചു.
സിക്ക് തീര്‍ഥാടന കേന്ദ്രമായ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇന്ത്യ പാക് ഇടനാഴിയാണ് താത്കാലികമായി അടച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയ പശ്ചാത്തലത്തിലാണ് നടപടി.