ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ല്‍ എത്ര ഭീകരരെ വധിക്കാനായി എന്ന് ചോദ്യത്തിന് കൊടും ഭീകരന്‍ ഉള്‍പ്പെടെ 100 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ലഭിച്ച വിവരമെന്നും കേന്ദ്രം യോഗത്തില്‍ വിശദമാക്കി.
അതേസമയം ഓപ്പറേഷന്‍ സിന്ദൂരില്‍ കാണ്ഡഹാര്‍ വിമാന റഞ്ചലിലെ സൂത്രധാരന്‍ അബ്ദുല്‍ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. മസൂദ് അസറിന്റെ സഹോദരന്‍ ആണ് കൊല്ലപ്പെട്ട അബ്ദുല്‍ റൗഫ്. മസൂദ് അസദിന്റെ കുടുബംത്തിലെ 10 പേരും അടുപ്പമുള്ള 4 പേരും കൊല്ലപ്പെട്ടതായി വിവരം ബുധനാഴ്ച പുറത്ത് വന്നിരുന്നു.
ഇന്ത്യയുടെ 5 ഫൈറ്റര്‍ വിമാനം പാകിസ്താന്‍ വെടിവെച്ച് വീഴ്ത്തി എന്ന വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം നല്‍കുന്നുവെന്നും എന്നാല്‍ ഇതിലെ സത്യാവസ്ഥ കേന്ദ്രസര്‍ക്കാര്‍ പറയണമെന്നും യോഗത്തിനിടെ അഭിപ്രായമുയര്‍ന്നു. ഇന്ത്യന്‍ ജെറ്റുകള്‍ വെടിവെച്ചുവീഴ്ത്തി എന്നു പ്രചരിപ്പിക്കുന്ന പാക് ഭരണകൂടം പക്ഷെ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിട്ടില്ല. യുഎസ് മാധ്യമമായ സിഎന്‍എന്‍ ലൈവ് വാര്‍ത്തയ്ക്കിടെ പാക്കിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫിനോട് വാര്‍ത്താ അവതാരക തെളിവുകള്‍ ചോദിച്ചപ്പോള്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയയില്‍ വീഡിയകോള്‍ ഉണ്ട് എന്നുമാത്രമായിരുന്നു മറുപടി.
അതേസമയം, സമൂഹമാധ്യമങ്ങളിലെ പാകിസ്താന്‍ സ്‌പോണ്‍സേര്‍ഡ് പ്രചാരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതാണ്. സംശയാസ്പദമായ ഉള്ളടക്കമുള്ള പോസ്റ്റുകളെ ഇന്ത്യന്‍ സായുധ സേനയെക്കുറിച്ചോ നിലവിലുള്ള സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. PIBFactCheck വിഭാഗത്തിനാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വാട്‌സ്ആപ്പ് നമ്പറും മെയില്‍ ഐഡിയും കേന്ദ്രം പുറത്ത് വിട്ടു.
നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍; ജയ്‌ഷെ തലവന്‍ മസൂദിന്റെ സഹോദരനും കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സൂത്രധാരനും കൊല്ലപ്പെട്ടു
