സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ലാഹോറിലെ യുഎസ് കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ലാഹോറിലെ യുഎസ് കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം


ലാഹോര്‍: ലാഹോറിലും സമീപത്തും 'ഡ്രോണ്‍ സ്‌ഫോടനങ്ങള്‍', 'സാധ്യതയുള്ള വ്യോമാതിര്‍ത്തി കടന്നുകയറ്റം' എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ലാഹോറിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ എല്ലാ ഉദ്യോഗസ്ഥരോടും യു.എസ് പൗരന്മാരോടും നിര്‍ദ്ദേശിച്ചു.

'ലാഹോറിലെ പ്രധാന വിമാനത്താവളത്തോട് ചേര്‍ന്നുള്ള ചില പ്രദേശങ്ങള്‍ അധികൃതര്‍ ഒഴിപ്പിക്കുന്നുണ്ടെന്ന് കോണ്‍സുലേറ്റിന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന് കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയില്‍ പറയുന്നു.

'സജീവ സംഘര്‍ഷ മേഖലകളിലുള്ള യുഎസ് പൗരന്മാര്‍ സാധ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയോ, ഇല്ലെങ്കില്‍ അഭയം തേടുകയോ ചെയ്യണമെന്നാണ് കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശം.