അതിര്‍ത്തി ലംഘിച്ച് പറന്ന പാക് യുദ്ധവിമാനം എഫ്– 16 ഇന്ത്യന്‍ സേന വെടിവെച്ചു വീഴ്ത്തി

അതിര്‍ത്തി ലംഘിച്ച് പറന്ന പാക് യുദ്ധവിമാനം എഫ്– 16 ഇന്ത്യന്‍ സേന വെടിവെച്ചു വീഴ്ത്തി


ശ്രീനഗര്‍:  അതിര്‍ത്തിയില്‍ പരിധി ലംഘിച്ച് പാക്കിസ്താന്‍. ജമ്മുവില്‍ തുടര്‍ച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക്ക് യുദ്ധവിമാനം എഫ്– 16 ഇന്ത്യന്‍ സേന വീഴ്ത്തി. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് പാക്ക് ആക്രമണശ്രമം നടത്തിയത്. വിമാനത്താവളത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകളുണ്ടോയെന്നതില്‍ വ്യക്തതയില്ല. വ്യോമസേനയുടെ താവളം കൂടി പ്രവര്‍ത്തിക്കുന്ന സ്ഥലം കൂടിയാണ് ജമ്മു വിമാനത്താവളം.

വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക്കിസ്താന്‍ നടത്തിയ ഡ്രോണാക്രമണ ശ്രമവും മിസൈലാക്രമണ ശ്രമവും ഇന്ത്യ തകര്‍ത്തിരുന്നു. അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളുമാണ് റഷ്യന്‍ നിര്‍മിത വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തത്. ജമ്മുവില്‍ മൊബൈല്‍ ഫോണ്‍ സേവനം തടസ്സപ്പെട്ടു.

അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മുവില്‍ തുടര്‍ച്ചയായ അപായ സൈറണുകള്‍ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു