വരവേൽക്കാം, വലിയ ഇടയനെ

വരവേൽക്കാം, വലിയ ഇടയനെ


ആഗോള കത്തോലിക്കാ സഭയുടെ ചരിത്രത്തിലേക്ക് ഒരു വ്യക്തിജീവിത ചരിത്രം കൂടെ എഴുതിച്ചേർക്കപ്പെടാൻ പോകുന്ന ദിവസങ്ങളാണിത്--സഭയ്ക്ക് പുതിയ നാഥനെ ലഭിക്കുന്ന ദിനങ്ങൾ.
അതാരാണെന്നതിനേക്കാൾ പുതിയ മാർപ്പാപ്പ സഭയുടെ ദർശനങ്ങളെയും ഏത് ദിശയിലേക്കാവും നയിക്കുക എന്നതാണ് വിശ്വാസലോകവും ആഗോളസമൂഹവും ഉറ്റുനോക്കുന്നത്.
ലോകത്തെ നിസ്വഭൂരിപക്ഷത്തെ ദൈവസ്പർശം അനുഭവിപ്പിക്കാൻ തന്റെ ജീവിതമർപ്പിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെയും കാനോണിക നിയമത്തിന്റെ അതിരുകൾ വിശ്വാസിസമൂഹത്തിനായി വിസ്തൃതമാക്കിയ അദ്ദേഹത്തിന്റെ മുൻഗാമികളുടെയും പാതയിലേക്ക് പുതിയ വെളിച്ചവുമായി തെരഞ്ഞെടുക്കപ്പെട്ടവൻ എത്തുകയാണ്.
വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ഒത്തുചേർന്ന ഇന്ത്യയിൽ നിന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരടക്കം  വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാർ ഏറ്റെടുത്തത് വലിയ ദൗത്യം.
ഇനി പുതിയ കാലത്തിന്റെ വലിയ ഇടയന്റെ ഊഴം..