വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയന്‍. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തു. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നതോടെയാണ് പുതിയ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. കര്‍ദിനാള്‍മാരില്‍ ആരെയാണു പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന വിവരം പുറത്തുവന്നിട്ടില്ല. കോണ്‍ക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ കാണും
ഒടുവില്‍ വെളുത്ത പുക ഉയര്‍ന്നു; മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
