സണ്ണി ജോസഫ് എം.എല്‍.എയെ കെ.പി.സി.സി അധ്യക്ഷനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചു.

സണ്ണി ജോസഫ് എം.എല്‍.എയെ കെ.പി.സി.സി അധ്യക്ഷനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചു.


ന്യൂഡല്‍ഹി: സണ്ണി ജോസഫ് എം.എല്‍.എയെ കെ.പി.സി.സി അധ്യക്ഷനായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചു.കെ.സുധാകരനു പകരമായാണ് നിയമനം. കെ. സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകും.

അടൂര്‍ പ്രകാശാണ് യുഡിഎഫിന്റെ പുതിയ കണ്‍വീനര്‍. പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ കെപിസിസിയുടെ പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സനെയും വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍, ടി. സിദ്ദീഖ് എന്നിവരെ പദവിയില്‍ നിന്നൊഴിവാക്കി. പുതിയ വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില്‍നിന്നു നീക്കി. ഡോ. അഖിലേഷ് പ്രസാദ് സിങ്ങും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.