മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബി ജെ പി; യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും

മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബി ജെ പി; യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും


ന്യൂഡല്‍ഹി: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം അവസാനിക്കുന്നതോടെ സര്‍ക്കാര്‍  രൂപീകരിക്കാനുള്ള നീക്കം ബി ജെ പി ആരംഭിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബി ജെ പിയുടെ യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് യുംനം ഖേംചന്ദിനെ ബി ജെ പി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്.

മണിപ്പൂരില്‍ നിന്നുള്ള ബി ജെ പി എം എല്‍ എമാരും എന്‍ ഡി എ നേതാക്കളുമായും ബി ജെ പി നേതൃത്വം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പൂരിലെ ബി ജെ പിയുടെ കേന്ദ്ര നിരീക്ഷകനായ തരുണ്‍ ചുംഗ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പാത്ര തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

2025 ഫെബ്രുവരി 9നാണ് വംശീയ കലാപങ്ങളെ തുടര്‍ന്ന് മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന ബിരേന്‍സിങ് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 13ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ സഭ പിരിച്ചുവിട്ടിരുന്നില്ല. ഫെബ്രുവരി 13ന് രാഷ്ട്രപതി ഭരണം അവസാനിക്കും.