ശ്രീനഗര്‍: പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ഒരു ബി എസ് എഫ് ജവാന് വീരമൃത്യു. 7 പേര്‍ക്ക് പരുക്കേറ്റു. ആര്‍എസ് പുരയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ജവാന്‍ കൊല്ലപ്പെട്ടത്.
ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. 5 മണിയോടെ നിലവില്‍ വന്ന കരാര്‍ 9 മണിയോടെ പാക്കിസ്ഥാന്‍ ലംഘിക്കുകയായിരുന്നു.