ന്യൂഡല്‍ഹി: ദിവസങ്ങളോളം നീണ്ടുനിന്ന മിസൈല്‍, ഡ്രോണ്‍, പീരങ്കി ആക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യ പാകിസ്ഥാനുമായി 'പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തല്‍' പ്രഖ്യാപിച്ചതിന് മിനിറ്റുകള്‍ക്ക് ശേഷം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഭീകരതയെ പിന്തുണയ്ക്കുന്നവര്‍ക്ക് കര്‍ശനമായ സന്ദേശം നല്‍കി. 'എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്ക്കെതിരെയും ഇന്ത്യ സ്ഥിരമായി ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് നിലനിര്‍ത്തിയിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരും'. എക്സിലെ ഒരു പോസ്റ്റില്‍ ഇന്ത്യയും പാകിസ്ഥാനും 'വെടിവയ്പ്പും സൈനിക നടപടിയും നിര്‍ത്തലാക്കുന്നതിനുള്ള ധാരണയില്‍ എത്തിയിട്ടുണ്ട്' എന്ന് അദ്ദേഹം അറിയിച്ചു.
വെടിനിര്‍ത്തലിനെക്കുറിച്ചുള്ള സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ ജയ്ശങ്കറിന്റെ സന്ദേശം വ്യക്തമാക്കിയിരുന്നു. എപ്പോഴും ജാഗ്രത പാലിക്കുകയും തങ്ങള്‍ എപ്പോഴും തയ്യാറാണെന്നും മാതൃരാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു.