ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ധാരണയായെങ്കിലും സ്വീകരിച്ച ശക്തമായ നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്രം. സിന്ധു നദീതട കരാര്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ അങ്ങനെ തന്നെ തുടരും.
അതേസമയം, തീവ്രവാദത്തിനെതിരായ നടപടിയില്‍ വിട്ടു വീഴ്ചയുണ്ടാവില്ലെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ ശനിയാഴ്ച അഞ്ച് മണിയോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. കരയിലും കടലിലും ആകാശത്തും ബാധകമായ ധാരണയാണ് നിലവില്‍ വന്നിരിക്കുന്നത്. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഒഫ് മിനിറ്ററി ഓപ്പറേഷന്‍സ് ആണ് ഇന്ത്യന്‍ ഡിജിഎംഒയുമായി ബന്ധപ്പെട്ടത്. സൈന്യങ്ങള്‍ക്കിടയിലെ ചര്‍ച്ചയാണ് വെടിനിര്‍ത്തലിലേക്കു നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഡിജിഎംഒ തലത്തില്‍ തിങ്കളാഴ്ച തുടര്‍ ചര്‍ച്ചയും നടത്തും.