വെടിനിര്‍ത്തല്‍ ലംഘിച്ചതിന് പാകിസ്ഥാന്‍ ഉത്തരവാദിയെന്ന് ഇന്ത്യ

വെടിനിര്‍ത്തല്‍ ലംഘിച്ചതിന് പാകിസ്ഥാന്‍ ഉത്തരവാദിയെന്ന് ഇന്ത്യ


ന്യൂഡല്‍ഹി: വെടി നിര്‍ത്തല്‍ ലംഘിച്ച പാകിസ്ഥാനാണ് ഇനി ഉത്തരവാദിയെന്നും കരാര്‍ ലംഘിച്ചെന്നും ഇതിന് സൈന്യം പ്രതികാരം ചെയ്യുമെന്നും ഇന്ത്യ. 

വെടി നിര്‍ത്തല്‍ ധാരണയിലെത്തി മണിക്കൂറുകള്‍ക്കകം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചു. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടി നിര്‍ത്താന്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎംഒമാര്‍ തമ്മില്‍ ധാരണയിലെത്തി. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ഈ ധാരണ പാകിസ്ഥാന്‍ ലംഘിക്കുകയാണ്. ഇന്ത്യന്‍ സൈന്യം ഈ അതിര്‍ത്തി കടന്നുകയറ്റത്തിന് തിരിച്ചടി നല്‍കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഈ നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയമാണ്, ഇതിന് പാകിസ്ഥാനാണ് ഉത്തരവാദി. പാകിസ്ഥാന്‍ ഈ സാഹചര്യം ശരിയായി മനസ്സിലാക്കുകയും ഈ നുഴഞ്ഞുകയറ്റം തടയാന്‍ ഉടനടി ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.