ജമ്മുവിലെ നഗ്രോത്തയില്‍ സൈനിക കേന്ദ്രത്തിനുനേരെ ആക്രമണം

ജമ്മുവിലെ നഗ്രോത്തയില്‍ സൈനിക കേന്ദ്രത്തിനുനേരെ ആക്രമണം


നഗ്രോത്ത: ജമ്മുവിലെ നഗ്രോത്തയില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് സൈന്യം. സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും സൈന്യം വ്യക്തമാക്കി. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്.

അതേസമയം പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് രാത്രി 10.45ന് വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ പാകിസ്താന്റെ വഞ്ചന ഔദ്യോഗികമായി തുറന്നു പറഞ്ഞത്. പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായത് അപലപനീയമായ നീക്കമാണെന്നും ആക്രമണത്തിനെതിരേ സേന ഉചിതമായി നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും മിസ്രി പറഞ്ഞു. വെടിനിര്‍ത്തല്‍ ധാരണ പാകിസ്താന്‍ ലംഘിച്ച സാഹചര്യത്തില്‍ ആക്രമണത്തെ ശക്തമായി നേരിടാന്‍ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായും വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചു.