തിരുവനന്തപുരം: രാജ്യസുരക്ഷയ്ക്കായി പോരാടുന്ന സൈനികര്‍ക്കും അതിര്‍ത്തിപ്രദേശങ്ങളിലെ ജനങ്ങള്‍ക്കുംവേണ്ടി ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് ഞായറാഴ്ചമുതല്‍ പ്രാര്‍ഥനായജ്ഞം ആരംഭിക്കും. സമാധാനാന്തരീക്ഷം ഉണ്ടാകുന്നതുവരെ ദേവാലയങ്ങളിലും വീടുകളിലും പ്രാര്‍ഥന നടത്തുമെന്ന് ആക്ട്‌സ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജും ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യനും അറിയിച്ചു.
അതിര്‍ത്തി സംഘര്‍ഷം: ഞായറാഴ്ചമുതല്‍ ക്രൈസ്തവസഭകളുടെ പ്രാര്‍ഥനായജ്ഞം
