ഷിക്കാഗോ: ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഷിക്കാഗോയില്‍ ഏപ്രിലില്‍ രേഖപ്പെടുത്തി. 2025 ഏപ്രിലില്‍ 60 വര്‍ഷത്തിനിടയിലെ ഏതൊരു മാസത്തേക്കാളും കുറവ് കൊലപാതകങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്.
ഷിക്കാഗോയില്‍ 20 കൊലപാതകങ്ങളാണ് രേഖപ്പെടുത്തിയത്. 1962ന് ശേഷമുള്ള ഏതൊരു ഏപ്രിലിലെയും ഏറ്റവും കുറഞ്ഞ മരണസംഖ്യയുമാണിത്.
'ഷിക്കാഗോയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു, അത് കുറഞ്ഞുകൊണ്ടിരിക്കുന്നു,' മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ മാസത്തെ കൊലപാതകങ്ങളുടെ എണ്ണം 2024 ഏപ്രിലിന്റെ (38 കൊലപാതകങ്ങള്‍) പകുതിയോളം ആയിരുന്നു, 2023 ഏപ്രിലുമായി (53) താരതമ്യപ്പെടുത്തുമ്പോള്‍ 60 ശതമാനത്തില്‍ അധികം കുറഞ്ഞുവെന്നാണ് ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഡേറ്റ പറയുന്നത്.
കഴിഞ്ഞ മാസം മുഴുവന്‍, 109 വ്യത്യസ്ത വെടിവയ്പ്പ് സംഭവങ്ങളിലായി 124 പേര്‍ക്ക് വെടിയേറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് യഥാക്രമം 40 ശതമാനവും 37 ശതമാനവും കുറവ്.
2025ല്‍ ഇതുവരെ ആകെ 116 കൊലപാതകങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 2024ലെ ആദ്യ നാല് മാസങ്ങളെ അപേക്ഷിച്ച് 24 ശതമാനം കുറവാണെന്ന് സൂചിപ്പിക്കുന്നു. 2025ല്‍ വെടിവയ്പ്പുകളുടെ എണ്ണവും (404) വെടിവയ്പ്പിന് ഇരയായവരുടെ എണ്ണവും (461) കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തില്‍ കൂടുതല്‍ കുറഞ്ഞു.
2025ല്‍ കവര്‍ച്ചകളും വര്‍ഷം തോറും 36 ശതമാനം കുറഞ്ഞു. മോട്ടോര്‍ വാഹന മോഷണങ്ങള്‍ 30 ശതമാനവും കാര്‍ ജാക്കിംഗുകള്‍ വര്‍ഷം തോറും 54 ശതമാനവും കുറഞ്ഞുവെന്ന് സിപിഡി പറയുന്നു.
പൊതു സുരക്ഷയ്ക്കാണ് ഏറ്റവും മുന്‍ഗണനയെന്ന് ജോണ്‍സണ്‍ പറഞ്ഞു.