ശ്രീനഗര്‍: ഇന്ത്യ- പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ശ്രീനഗറില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടതായും ശ്രീനഗറില്‍െ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ തുറന്നതായും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പോസ്റ്റ് ചെയ്തു.
വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചത്? ശ്രീനഗറില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ കേട്ടു!' എന്നാണ് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തത്.
മെയ് 10ന് അഞ്ച് മുതല്‍ ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് പ്രഖ്യാപിച്ചത്.
'വെടിവയ്പ്പും സൈനിക നടപടിയും' നിര്‍ത്താന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും സ്ഥിരീകരിച്ചു.
ശ്രീനഗറിന് പുറമേ ബാരാമുള്ളയിലും ഉദംപൂരിലും ഷെല്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.