ഇ ഡി ഓഫിസുകള്‍ക്ക് പുറത്ത് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്

ഇ ഡി ഓഫിസുകള്‍ക്ക് പുറത്ത് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്.

ബുധനാഴ്ച രാജ്യവ്യാപകമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസുകള്‍ക്ക് പുറത്ത് പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് പാര്‍ട്ടി എല്ലാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും സര്‍ക്കുലര്‍ അയച്ചു.

സംസ്ഥാന കമ്മിറ്റികള്‍ അതത് സംസ്ഥാനങ്ങളിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഓഫീസുകള്‍ക്ക് പുറത്ത് പ്രതിഷേധിക്കണമെന്ന് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഗാന്ധി കുടുംബത്തെ ലക്ഷ്യമിടുന്നുവെന്നും അതിനെതിരെ പാര്‍ട്ടി ശക്തമായി പോരാടുമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.