മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി കടുത്ത പനിയും ജലദോഷവും കാരണമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലുള്ള ഉപമുഖ്യമന്ത്രിയുടെ ആരോഗ്യ നിലയില്‍ മാറ്റമുണ്ടെന്നാണ് വിവരം. കഠിനമായ ജോലി സമ്മര്‍ദവും അമിതമായ ശാരീരിക അധ്വാനവും മൂലം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹത്തിന് പനിയുണ്ടായിരുന്നതായും എങ്കിലും അദ്ദേഹം ജോലി തുടര്‍ന്നത് ആരോഗ്യ നില വഷളാക്കാന്‍ കാരണമായെന്നും ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
