പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്നു സുപ്രീം കോടതി

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്നു സുപ്രീം കോടതി


ന്യൂഡല്‍ഹി : പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ബലാത്സംഗ കുറ്റം ചുമത്തി കേസെടുക്കാനാകില്ലെന്നു സുപ്രീം കോടതി. ദീര്‍ഘകാലം വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം, ബന്ധം തകരുമ്പോള്‍ പരാതിയുമായി വരുന്ന പ്രവണത ദുഖകരമാണെന്നും കോടതി നിരീക്ഷിച്ചു.

ദീര്‍ഘ കാലങ്ങളായുള്ള ലൈംഗിക ബന്ധങ്ങളെല്ലാം പുരുഷന്‍ വിവാഹം കഴിക്കാമെന്ന് നല്‍കിയ വാഗ്ദാനത്തിന്റെ പേരിലാണെന്ന് ഉറപ്പിച്ചു പറയാനാകില്ല. വിവാഹ വാഗ്ദാനങ്ങള്‍ അല്ലാത്ത കാരണങ്ങള്‍ കൊണ്ടും ഒരു സ്ത്രീക്ക് പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാം. വിവാഹ വാഗ്ദാനം കപടമാണെങ്കില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോള്‍ അല്ല.

മുംബൈ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ബി വി നഗരത്‌ന, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.