മുംബൈ: നവിമുംബൈയിലെ വാഷിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണഅടായ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. ഇതില്‍ ആറുവയസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ പൂജ ഭര്‍ത്താവ് സുന്ദര്‍, മകള്‍ വേദിക എന്നിവരാണ് മരിച്ചത്.
വാഷിയിലെ സെക്ടര്‍ 14ലെ റഹേജ റസിഡന്‍സിയിലെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തീ അതിവേഗം 11, 12 നിലകളിലേക്ക്് പടര്‍ന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
പരിക്കേറ്റ പത്തിലേറെപ്പേരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളിലെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് അഗ്‌നിശമനസേനയ്ക്ക് തീയണയ്ക്കാനായത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുംബൈയില്‍ പാര്‍പ്പിടസമുച്ചയത്തില്‍ തീപിടിച്ച് നാല് മരണം; മൂന്നുപേര്‍ മലയാളികള്‍
