ഇസ്രായേല്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത് ഹമാസല്ലെന്ന് ട്രംപ്

ഇസ്രായേല്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത് ഹമാസല്ലെന്ന് ട്രംപ്


ടെല്‍ അവീവ്: ഗാസാ പട്ടണത്തിലെ ഇസ്രയേല്‍ സൈന്യത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഹമാസ് അല്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സര്‍ട്ടിഫിക്കറ്റ്. 

ഗാസയുടെ തെക്കന്‍ ഭാഗത്ത് ഇസ്രയേല്‍ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സംസാരിക്കവേ ഈ ആക്രമണം ഹമാസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നടന്നതല്ലെന്ന് ട്രംപ് വ്യക്തമാക്കി. ''ഇത് ഹമാസിനുള്ളിലെ ചില കലാപകാരികളാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രയേല്‍ പ്രതിരോധസേന (ഐ ഡി എഫ്) ഈ ആക്രമണത്തിന് ഹമാസിനെയാണ് ഉത്തരവാദികളാക്കിയിരിക്കുന്നത്. എന്നാല്‍, എയര്‍ ഫോഴ്‌സ് വണ്ണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് അഭിപ്രായപ്പെട്ടത് ഹമാസ് കുറച്ച് അക്രമ സ്വഭാവമുള്ളവരും വെടിവെപ്പുകള്‍ നടത്തിയിട്ടുള്ളവരുമാണെങ്കിലും ഇതില്‍ പ്രധാന നേതൃത്വത്തിന് പങ്കില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.