ബീഹാറിലെ ആര്‍ ജെ ഡി സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു

ബീഹാറിലെ ആര്‍ ജെ ഡി സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു


ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 143 സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍ ജെ ഡി പുറത്തുവിട്ടു. കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചതിന് ശേഷമാണ് പട്ടിക പുറത്തുവിട്ടത്. 

53 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 

കോണ്‍ഗ്രസ് തിങ്കളാഴ്ച ആറ് സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയതിനു പിന്നാലെയാണ് ആര്‍ ജെ ഡിയും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്.

പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജസ്വി യാദവ് രഘോപൂരില്‍ നിന്നാണ് മത്സരിക്കുന്നത്. പട്ടികയില്‍ 24 വനിതാ സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നുണ്ട്.