ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷവും ഇറാന്റെ സമ്പുഷ്ട യുറേനിയത്തിന്റെ ഭൂരിഭാഗവും സുരക്ഷിതമെന്ന് യുഎന്‍ ആണവ നിരീക്ഷണ സംഘം

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷവും ഇറാന്റെ സമ്പുഷ്ട യുറേനിയത്തിന്റെ ഭൂരിഭാഗവും സുരക്ഷിതമെന്ന് യുഎന്‍ ആണവ നിരീക്ഷണ സംഘം


യുഎന്‍: അമേരിക്കന്‍ സഹായത്തോടെ ഇസ്രായേല്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ അടക്കമുള്ള നിര്‍ണായകേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയെങ്കിലും ഇറാന്റെ സമ്പുഷ്ട യുറേനിയത്തിന്റെ ഭൂരിഭാഗവും സുരക്ഷിതമാണെന്ന് കരുതുന്നതായി ഐക്യരാഷ്ട്രസഭയുടെ ആണനിരീക്ഷണ സംഘം റിപ്പോര്‍ട്ട് ചെയ്തു. ജൂണില്‍ 12 ദിവസം നീണ്ടുനിന്ന ആക്രമണത്തെയാണ് ഇറാന്‍ അതിജീവിച്ചത്. ആക്രമണത്തില്‍ ആണവേന്ദ്രങ്ങള്‍ക്ക് തകര്‍ച്ചനേരിട്ടെങ്കിലും ഭൂമിക്കടിയിലെ അറകളില്‍ സൂക്ഷിച്ചിട്ടുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും സുരക്ഷിതമാണെന്ന് യുഎന്‍ ആണവ നിരീക്ഷണ സമിതിയുടെ തലവന്‍ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തി.

ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഇറാന്റെ 60% സമ്പുഷ്ട യുറേനിയത്തിന്റെ 'ഭൂരിഭാഗവും' ഇസ്ഫഹാനിലെയും ഫോര്‍ഡോയിലെയും ചിലത് നതാന്‍സിലുമുള്ള ആണവ കേന്ദ്രങ്ങളിലാണെന്നാണ്. ഒക്ടോബര്‍ 18 ന് പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ഡയറക്ടര്‍ റാഫേല്‍ ഗ്രോസി സ്വിസ് പത്രമായ ന്യൂ സുര്‍ച്ചര്‍ സെയ്തുങ്ങിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മൊത്തത്തില്‍, ഇറാന്റെ കൈവശമുണ്ടായിരുന്ന ഏകദേശം 400 കിലോഗ്രാം  യുറേനിയത്തിന്റെ 60% സമ്പുഷ്ടമാക്കിയെന്നും അത് ഇപ്പോഴും കേടുകൂടാതെ ഉണ്ടെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 13 ലെ കണക്കനുസരിച്ച് ഇറാനില്‍ 440.9 കിലോഗ്രാം (972 പൗണ്ട്) യുറേനിയം 60% വരെ സമ്പുഷ്ടമാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഐഎഇഎ നടത്തിയ ഒരു രഹസ്യത്തിന്റെ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന് ഇപ്പോഴും ഏകദേശം 400 കിലോഗ്രാം ആണവായുധങ്ങളുണ്ടെന്ന് ഗ്രോസി സ്വിസ് പത്രത്തോട് ് പറഞ്ഞതുപോലെ, ഐഎഇഎയുടെ വിലയിരുത്തലില്‍, അവരുടെ സമ്പുഷ്ടമായ യുറേനിയത്തിന്റെ ഭൂരിഭാഗവും യുദ്ധം മൂലം തകര്‍ന്നിട്ടില്ലെന്ന് കരുതുന്നു.