വാഷിങ്ടണ്‍: അപൂര്‍വ്വ ധാതുക്കളും പ്രധാന ഖനിജങ്ങളുമായി ബന്ധപ്പെട്ട കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും വൈറ്റ് ഹൗസില്‍ ഒപ്പുവെച്ചു. ആഗോള വിതരണ ശൃംഖലയില്‍ ചൈന നിയന്ത്രണം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സ്ഥിരമായ ധാതു വിതരണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കരാറില്‍ ഒപ്പുവെച്ചത്.
2021-ല്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമായി അമേരിക്കന്‍ സബ്മറീനുകള്‍ ഓസ്‌ട്രേലിയയ്ക്ക് ലഭിക്കുമെന്നും ട്രംപ് അറിയിച്ചു. നേരത്തെ ഈ പദ്ധതിയെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്ന പ്രസിഡന്റ് ഇപ്പോള്‍ ആത്മവിശ്വാസമാണ് പ്രകടമാക്കുന്നത്.
ഓസ്‌ട്രേലിയക്കായി ആരംഭിച്ച സബ്മറീന്‍ നിര്‍മ്മാണ പദ്ധതി വളരെ വേഗത്തില്‍ മുന്നേറുകയാണെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ അല്‍ബനീസിനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.