ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ചാംപ്യന്‍മാര്‍

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ചാംപ്യന്‍മാര്‍


ദുബായ്: ഐ സി സി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്റിനെ പരാജയപ്പെടുത്തി ഇന്ത്യ ചാംപ്യന്‍മാരായി. പന്ത്രണ്ട് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യക്ക് കിരീടം ലഭിക്കുന്നത്. കീവീസിനെ നാല് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254ന് കളി പൂര്‍ത്തിയാക്കി. 

തുടക്കത്തില്‍ അക്രണോത്സുകരായി കളിച്ച ഇന്ത്യ  ഗില്ലും വിരാട് കോലിയും വീണതോടെ പ്രതിരോധത്തിലേക്ക് മാറുകയായിരുന്നു. 

ഇന്ത്യയെ പോലെ സ്പിന്‍ ബൗളര്‍മാരെ ഉപയോഗിച്ചാണ് ന്യൂസിലാന്റും കളിച്ചത്. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്റിന് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 101 പന്തില്‍ 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് ന്യൂസിലാന്റിന് പൊരുതാനുള്ള വഴിയുണ്ടാക്കിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മിച്ചല്‍ ബ്രേസ്വെല്‍ 40 പന്തില്‍ 53 റണ്‍സെടുത്ത് ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുത്തു.

പേസ് ബൗളിങ്ങിനെ തീരെ സഹായിക്കാത്ത വിക്കറ്റില്‍ വരുണ്‍ ആറാം ഓവറില്‍ തന്നെ പന്തെറിയാനെത്തിയിരുന്നു. മുഹമ്മദ് ഷമി ഒന്‍പത് ഓവറില്‍ 74 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ വിക്കറ്റില്ലാത്ത മൂന്നോവറില്‍ 30 റണ്‍സും വഴങ്ങി. പത്തോവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് നേടി.