യു എസും യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യയുടെ വ്യാപാര കരാറുകള്‍ ഉടന്‍

യു എസും യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യയുടെ വ്യാപാര കരാറുകള്‍ ഉടന്‍


ന്യൂഡല്‍ഹി: യു എസുമായും യൂറോപ്യന്‍ യൂണിയനുമായും പ്രധാന വ്യാപാര കരാറുകള്‍ ഉടന്‍ ഇന്ത്യ ഒപ്പുവെക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. യു എസിലേക്കു വരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉയര്‍ന്ന തീരുവ ചുമത്തിയ സാഹചര്യത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എന്നാല്‍ എപ്പോഴായിരിക്കും ഇന്ത്യ- യു എസ് വ്യാപാര കരാര്‍ പ്രഖ്യാപിക്കുകയെന്ന കാര്യത്തില്‍ കൃത്യമായൊരു ഉത്തരം നല്‍കിയില്ല.

ഇന്ത്യയിലെ യു എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, ഡെപ്യൂട്ടി യു എസ് ടി ആര്‍ റിക്ക് സ്വിറ്റ്സര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യു എസ് ഉദ്യോഗസ്ഥരുടെ സംഘം ഡിസംബര്‍ 10ന് പിയൂഷ് ഗോയലിനെയും പിറ്റേ ദിവസം രാജേഷ് അഗര്‍വാളിനെയും കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യന്‍ ഇറക്കുമതിക്ക് യു എസ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിട്ടും യു എസിലേക്കുള്ള കയറ്റുമതി ഇപ്പോഴും പോസിറ്റീവ് ട്രെന്‍ഡ് നിലനിര്‍ത്തിയിട്ടുണ്ട്.