മുംബൈ: പടിപടിയായി തിരിച്ചെത്തുകയാണെന്നും എയര്‍ലൈന്‍ ഏകദേശം 1,650 ഫ്ൈളറ്റുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ പദ്ധതിയിടുന്നുവെന്ന് ഇന്‍ഡിഗോ സി ഇ ഒ പീറ്റര്‍ എല്‍ബേഴ്‌സ് ഞായറാഴ്ച അറിയിച്ചു. ജീവന്ക്കാര്‍ക്കുള്ള ഇന്റേണല്‍ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
പി ടി ഐ റിപ്പോര്‍ട്ട് പ്രകാരം വീഡിയോ സന്ദേശം എയര്‍ലൈന്‍സിന്റെ ഓപ്പറേഷണല്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ളതായിരുന്നു. ''ഫ്‌ളൈറ്റ് റദ്ദാക്കലുകള്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുന്നതിനുമുമ്പ് നേരത്തെ അറിയിക്കാന്‍ കഴിഞ്ഞതായും അതുവഴി യാത്രക്കാര്‍ അനാവശ്യമായി എത്തേണ്ട സാഹചര്യം ഒഴിവാക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ചില ദിവസങ്ങളായി ഇന്‍ഡിഗോയുടെ നൂറുകണക്കിന് ഫ്‌ളൈറ്റുകള്‍ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ അസൗകര്യം ഉണ്ടാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ സാധാരണയായി പ്രതിദിനം 2,300-ഓളം സര്‍വീസുകള്‍ നടത്തുമ്പോള്‍ ശനിയാഴ്ച ഏകദേശം 1,500 സര്‍വീസും വെള്ളിയാഴ്ച വെറും 700-ല്‍ കുറവും മാത്രമാണ് നടത്താന്‍ കഴിഞ്ഞത്.
ഡിസംബര്‍ 7-നുള്ള വിവരങ്ങള്‍ പ്രകാരം 138 ലക്ഷ്യസ്ഥാനങ്ങളില്‍ 137 എണ്ണം നിലവില്‍ പ്രവര്‍ത്തനത്തിലുണ്ട്.
ഡയറക്ട്, ഇന്‍ഡയറക്ട് ബുക്കിംഗുകള്‍ക്ക് പണം മടക്കുന്നത് വേഗത്തിലാക്കി. ഇന്‍ഡിഗോ, റദ്ദാക്കപ്പെട്ട സര്‍വീസുകളുമായി ബന്ധപ്പെട്ട റീഫണ്ടും ലഗേജ് പ്രോസസ്സിംഗും 'ഫുള്‍ ആക്ഷനില്‍' ആണെന്ന് അറിയിച്ചു. വിമാനത്താവളത്തില്‍ എത്തുന്നതിനുമുമ്പ് യാത്രക്കാര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് പുതുക്കിയ ഫ്‌ളൈറ്റ് വിവരങ്ങള്‍ പരിശോധിക്കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു.
ഡിസംബര്‍ 10-നകം നെറ്റ്വര്‍ക്ക് പൂര്‍ണ്ണമായി സ്ഥിരതയിലെത്തുമെന്ന് വിശ്വാസം വര്‍ധിക്കുന്നു. മുമ്പ് ഡിസംബര്‍ 10 മുതല്‍ 15 വരെ എന്നു പറഞ്ഞിരുന്നു, ഇന്‍ഡിഗോ അറിയിച്ചു.
അസൗകര്യം ഉണ്ടായതിന് ഉപഭോക്താക്കളോട് മാപ്പുപറഞ്ഞ ഇന്‍ഡിഗോ യാത്രക്കാരുടെ സഹിഷ്ണുതക്കും വിശ്വാസത്തിനും മനസ്സിലാക്കലിനും നന്ദിയും അറിയിച്ചു. ജീവനക്കാരുടെയും പങ്കാളികളുടെയും നിരന്തര ശ്രമങ്ങള്‍ക്ക് പ്രത്യേകം നന്ദി. പൂര്‍ണമായ സാധാരണ നിലയിലേക്ക് ഏറ്റവും വേഗത്തില്‍ മടങ്ങിയെത്താന്‍ എല്ലാ അധികാരികളുമായും പങ്കാളികളുമായും സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു.
