ഡല്‍ഹി മൃഗശാലയിലെ കുറുനരികള്‍ 'കൂടുചാടി'

ഡല്‍ഹി മൃഗശാലയിലെ കുറുനരികള്‍ 'കൂടുചാടി'


ന്യൂഡല്‍ഹി: ഡല്‍ഹി മൃഗശാലയില്‍ നിന്നും ഒരു കൂട്ടം കുറുനരികള്‍ ചാടിപ്പോയി. കൂടിനുണ്ടായിരുന്ന വിടവിലൂടെയാണ് കുറുനരികള്‍ രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  

ഡല്‍ഹി നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും ശനിയാഴ്ച രാവിലെയാണ് കുറുനരികള്‍ ചാടിപ്പോയത്.

മൃഗശാല അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കൂടിനു പിന്നിലെ വിടവിലൂടെയാണ് കുറുനരികല്‍ ചാടിപ്പോയതെന്നും അതിനാല്‍ തന്നെ സന്ദര്‍ശകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.

കുറുനരികള്‍ പോയ വഴി നിബിഡ വനമേഖലയാണ്. അധികം ദൂരം കുറുനരികള്‍ പോവാന്‍ സാധ്യതയില്ലെന്നും തെരച്ചില്‍ തുടരുന്നതായുമാണ് വിവരം. സംഭവത്തില്‍ മൃഗശാല അധികൃതര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.