ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി കൊളീജിയം ശുപാര്‍ശചെയ്തു

ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി കൊളീജിയം ശുപാര്‍ശചെയ്തു


ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ആയ നിതിന്‍ ജാംദാറിനെ അടുത്ത കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കൊളിജീയം ശുപാര്‍ശ നല്‍കി.
സൊലാപൂരില്‍ അഭിഭാഷക കുടുംബത്തിലെ മൂന്നാം തലമുറയിലുള്ള മുതിര്‍ന്ന ജഡ്ജായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ 2023 മെയിലാണ് നിതിന്‍ ജാംദാറിനെ ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്. കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമന ഉത്തരവ് പുറത്തിറങ്ങും.
ഇതിനു പുറമെ, ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍.കെ. സിങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആര്‍. മഹാദേവനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തു. മണിപ്പൂര്‍ സ്വദേശിയാണ് ജസ്റ്റിസ് എന്‍.കെ. സിങ്. കൊളീജിയം ശുപാര്‍ശ അംഗീകരിച്ചാല്‍ മണിപ്പൂരില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജി എന്‍.കെ. സിങ് ആകും