ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍


ചെന്നൈ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. പദ്ധതി രാജ്യത്തിന് ആപത്താണെന്നും വിവിധ രാജ്യങ്ങളിലെ സംഭവങ്ങള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് ഒരു പേര് മാത്രം ഉയര്‍ന്നു വരാന്‍ പദ്ധതി കാരണമാകും. ഏകാധിപത്യത്തിലേക്ക് രാജ്യം നീങ്ങും. ഒരു വിഷയത്തിലേക്ക് മാത്രം തെരഞ്ഞെടുപ്പ് ചുരുങ്ങും. ഇന്ത്യക്ക് ഈ ആശയം ആവശ്യമില്ലെന്നും കമലഹാസന്‍ പറഞ്ഞു.

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്. കേന്ദ്രനീക്കത്തിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്.