കവിയൂര്‍ പൊന്നമ്മയ്ക്ക് യാത്രാമൊഴി

കവിയൂര്‍ പൊന്നമ്മയ്ക്ക് യാത്രാമൊഴി


കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയ്ക്ക് യാത്രമൊഴി. പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീപദം വീട്ടുവളപ്പിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തി. സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ ഓദ്യോഗിക ബഹുമതിയോടെയായിരുന്നു അന്ത്യ ചടങ്ങുകള്‍. 

രാവിലെ 9 മുതല്‍ 12 വരെ കളമശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെയാണ് സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ചത്.രണ്ട് ദിവസം മുമ്പ് അമേരിക്കയിലേക്ക് മടങ്ങിയ ഏക മകള്‍ക്ക് സംസ്‌കാര ചടങ്ങിന് എത്താനായില്ല. ഇളയ സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.