മുകേഷ് അംബാനിക്ക് അത്യാഡംബര പ്രൈവറ്റ് ജെറ്റ്

മുകേഷ് അംബാനിക്ക് അത്യാഡംബര പ്രൈവറ്റ് ജെറ്റ്


ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് അത്യാഡംബര പ്രൈവറ്റ് ജെറ്റ്. ആയിരം കോടി രൂപ കണക്കാക്കുന്ന ബോയിങ് 737 മാക്‌സ് 9 വിമാനമാണ് അംബാനി സ്വന്തമാക്കിയത്. നിലവില്‍ ഒന്‍പത് ജെറ്റ് വിമാനങ്ങള്‍ അംബാനിക്കുണ്ട്. ഇതിന് പുറമെയാണ് പുതിയ ഒന്നുകൂടി സ്വന്തമായത്. 

അംബാനിയുടെ പ്രത്യേക നിര്‍ദേശങ്ങള്‍ പ്രകാരം വ്യത്യസ്തമായി മോടി പിടിപ്പിച്ച വിമാനം നിരവധി പരീക്ഷണ പറക്കലുകള്‍ നടത്തിയ ശേഷമാണ് ഇന്ത്യയിലേക്കെത്തിച്ചത്.

സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്ന് ബാസല്‍, ജനീവ, ലണ്ടന്‍, ലുട്ടന്‍ വിമാനത്താവളത്തിലേക്കാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. ബാസലില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലെത്തിയത്. ഒന്‍പത് മണിക്കൂറിനകം 6234 കിലോമീറ്റര്‍ ദൂരമാണ് വിമാനം സഞ്ചരിച്ചത്. 118.5 മില്യണ്‍ ഡോളറാണ് വിമാനത്തിന്റെ അടിസ്ഥാന വില. വലിയ ക്യാബിന്‍, വലിയ ലഗേജ് സ്‌പേസ് എന്നിവ വിമാനത്തിനുണ്ട്.