ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി സത്യപ്രതിജ്ഞ ചെയ്തു.  ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനൊപ്പാണ് അതിഷി രാജ് നിവാസില്‍ സത്യപ്രതിര്‍ജ്ഞയ്ക്കായി എത്തിയത്. അതിഷിയ്‌ക്കൊപ്പം അഞ്ച് എം എല്‍ എമാരുടെ സത്യപ്രതിജ്ഞയും നടന്നു. സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട്, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത എം എല്‍ എമാര്‍. 

മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അതിഷിയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ പിന്തുണച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തി. 

സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം ദേശീയ തലസ്ഥാനത്തിന്റെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. ഡല്‍ഹിയുടെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി കൂടിയാണ് അതിഷി. 

പ്രധാനപ്പെട്ട 15 വകുപ്പുകളുടെ ചുമതലയുള്ള അതിഷിക്ക് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ക്കു പുറമേ ധനകാര്യം, റവന്യൂ, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി ഉള്‍പ്പടെയുള്ള പ്രധാന വകുപ്പുകളുടെ ചുമതലയുമുണ്ട്. കെജ്രിവാള്‍ മന്ത്രിസഭയില്‍ 13 പ്രധാന വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്തിരുന്നു.