ഗാസയിലെ അഭയാര്‍ഥി സ്‌കൂളിനു നേരെ ഇസ്രായേല്‍ ആക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

ഗാസയിലെ അഭയാര്‍ഥി സ്‌കൂളിനു നേരെ ഇസ്രായേല്‍ ആക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു


ഗാസ: ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. പലായനം ചെയ്ത പാലസ്തീനികള്‍ താമസിക്കുന്ന ദക്ഷിണ ഗാസയിലെ സ്‌കൂളിനു നേരെയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്.

13 കുട്ടികളും ആറ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നത്. മൈതാനത്ത് കുട്ടികള്‍ കളിക്കുമ്പോഴാണ് റോക്കറ്റ് ആക്രമണമുണ്ടായത്. നേരത്തേ സ്‌കൂളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുവെന്നു പറഞ്ഞാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞെങ്കിലും ഹമാസ് ഇത് നിഷേധിച്ചു.