അനിപ് പട്ടേല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ടു; മുഴുവന്‍ തുകയും തിരികെ നല്‍കി എയര്‍ ഇന്ത്യ

അനിപ് പട്ടേല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ടു; മുഴുവന്‍ തുകയും തിരികെ നല്‍കി എയര്‍ ഇന്ത്യ


ന്യൂഡല്‍ഹി: ചിക്കാഗോ ആസ്ഥാനമായുള്ള വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ കാപട്ടേല്‍ ഇന്‍വെസ്റ്റ്മെന്റ്സ് സ്ഥാപകന്‍ അനിപ് പട്ടേലിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു പിന്നാലെ മുഴുവന്‍ തുകയും തിരിച്ചു നല്‍കി എയര്‍ ഇന്ത്യ. 

ചിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തന്റെ ഫസ്റ്റ് ക്ലാസ് യാത്രയെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായ ശ്രദ്ധ നേടിയതോടെയാണ് എയര്‍ ഇന്ത്യ മുഴുവന്‍ വിമാനക്കൂലിയും തിരികെ നല്‍കിയത്.

വിമാനക്കമ്പനിക്ക് ഔപചാരികമായി പരാതി നല്‍കിയിട്ടില്ലെങ്കിലും പട്ടേലിന്റെ പണം നല്‍കാന്‍ എയര്‍ ഇന്ത്യ തയ്യാറാവുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ നേരിട്ട് തന്നെ സമീപിച്ചെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയld. 

താന്‍ എയര്‍ ഇന്ത്യയില്‍ പരാതി നല്‍കിയിട്ടിയില്ലെങ്കിലും സാമൂഹ്യ മാധ്യമത്തിലൂടെ അവര്‍ വീഡിയോ കാണുകയും തന്നെ വിളിച്ച് മുഴുവന്‍ തുകയും നല്‍കുകയും ചെയ്തുവെന്നും പട്ടേല്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. എയര്‍ ഇന്ത്യ തന്റെ പരാതിയിലേതു പോലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ അസുഖകരമായ യാത്രാ അനുഭവം തിരുത്താനുള്ള എയര്‍ലൈനിന്റെ പെട്ടെന്നുള്ള നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. 

വെല്ലുവിളി നിറഞ്ഞ 15 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് ഫ്‌ളൈറ്റിനിടയില്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുന്ന വീഡിയോ പട്ടേല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്.

എയര്‍ ഇന്ത്യയെക്കുറിച്ച് താന്‍ മുമ്പ് മോശമായ കാര്യങ്ങള്‍ കേട്ടിരുന്നുവെങ്കിലും എന്നാല്‍ പുതിയ മാനേജ്മെന്റിന്റെ കീഴിലുള്ള സമീപകാല മാറ്റങ്ങള്‍ അനുഭവം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം എഴുതുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെയായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ് ചെയ്തതിന് ശേഷം 6.9 ദശലക്ഷം കാഴ്ചകളും 97,100 ലൈക്കുകളും 8,700-ലധികം കമന്റുകളും നേടി വീഡിയോ പെട്ടെന്ന് ശ്രദ്ധ നേടി.

തന്റെ വീഡിയോയില്‍, ഫസ്റ്റ് ക്ലാസ് ക്യാബിന്റെ മോശം അവസ്ഥയെ പട്ടേല്‍ എടുത്തുകാണിച്ചു, വണ്‍വേ ടിക്കറ്റിന് 6,300 ഡോളര്‍ മു

ടക്കിയെങ്കിലും പ്രീമിയം നിരക്കിന് അനുയോജ്യമല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സീറ്റ് പലതും കീറി നശിക്കുകയോ പൂപ്പല്‍ പിടിച്ചതോ ആയിരുന്നെന്നും ഇത് തേയ്മാനമാണെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും എന്നാല്‍ അത്  അടുത്ത ലെവലായിരുന്നുവെന്നും പട്ടേല്‍ വിശദമാക്കി. ഭക്ഷണ മെനുവില്‍ ഓഫറുകളുടെ 30 ശതമാനം നഷ്ടമായെന്നും അന്ന് വിമാനത്തിലുണ്ടായിരുന്ന നാല് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ഓരോ ഇനത്തിലും ഒരെണ്ണം മാത്രമേ ലഭ്യമായിരുന്നുള്ളൂവെന്നും അദ്ദേഹം തന്റെ പരാതിയില്‍ വിശദീകരിച്ചു. 

ക്യാബിന്‍ ക്രൂ ഒന്നിലധികം തവണ റീസെറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടും ഇന്‍-ഫ്‌ളൈറ്റിലെ വിനോദ സംവിധാനം പ്രവര്‍ത്തനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ പട്ടേല്‍ തന്റെ നിരാശ മറച്ചുവെച്ചില്ല. ക്യാബിനിലെ സാധനങ്ങള്‍ ചുവരുകളില്‍ ടേപ്പ് ചെയ്തതായി കാണപ്പെട്ടുവെന്നും ഫ്‌ളൈറ്റ് സമയത്ത് വൈഫൈ സേവനമൊന്നും ലഭ്യമല്ലെന്നും അദ്ദേഹം കുറിച്ചു.