തൃശൂര്‍ പൂരം കലക്കല്‍; ഡി ജി പിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തൃശൂര്‍ പൂരം കലക്കല്‍; ഡി ജി പിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ ഡി ജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

പൂരം കലക്കലുമായി ബന്ധപ്പെട്ട് നാലു പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്നു. ഇതു പിന്നീട് ഡി ജി പിക്ക് കൈമാറി. പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ ഡി ജി പി എം ആര്‍ അജിത് കുമാറിന് ഡി ജി പി നിര്‍ദേശം നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഡി ജി പിക്ക് കൈമാറിയത്. ഒരാഴ്ചയ്ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. റിപ്പോര്‍ട്ട് ചൊവ്വാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.