മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം അധികാരത്തിലേക്ക്; സദ്ഭരണത്തിന്റെ വിജയമെന്ന് മോഡി

മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം അധികാരത്തിലേക്ക്; സദ്ഭരണത്തിന്റെ വിജയമെന്ന് മോഡി


മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം അധികാരത്തിലേക്ക്. 288 സീറ്റുള്ള സഭയില്‍ മഹായുതി സഖ്യത്തിന് 225 സീറ്റിന്റെ ഭൂരിപക്ഷമായി. സദ്ഭരണത്തിന്റെ വിജയമാണ് മഹാരാഷ്ട്രയില്‍ ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു.

മൊത്തം 288 സീറ്റില്‍ 220 ലേറെ സീറ്റിലും വിജയം നേടിയാണ് ബി ജെ പി സഖ്യം അധികാരത്തിലേറുന്നത്. കോണ്‍?ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം കേവലം 50 സീറ്റുകളിലേക്ക് ഒതുങ്ങി. ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളില്‍ 124 ലും ബിജെപി കുതിച്ചു. ദേവേന്ദ്ര ഫഡ്‌നവിസ് അടക്കം മത്സരിച്ച മുന്‍നിര നേതാക്കളെല്ലാം വിജയരഥത്തിലേറി. സഖ്യകക്ഷികളായ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും മുന്നേറി.ഷിന്‍ഡേ ശിവസേന മത്സരിച്ച 81 ല്‍ 55 ലും അജിത് പവാറിന്റെ എന്‍സിപി 59 ല്‍ 38 ലും കുതിച്ചു. 101 സീറ്റുകളില്‍ മത്സരിച്ച കോണ്‍?ഗ്രസിന് 20 സീറ്റോളം മാത്രമാണ് നേടാനായത്. ശരദ് പവാറിന്റെ എന്‍സിപി 86 ല്‍ 19 ലും ഉദ്ധവ് താക്കറെയുടെ ശിവസേന 95 ല്‍ 13 ലേക്കും ഒതുങ്ങി. ഉദ്ധവ് താക്കറേക്ക് കനത്ത തിരിച്ചയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.

അതേസമയം ജാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി മികച്ച വിജയം സ്വന്തമാക്കിയാണ് അധികാരത്തുടര്‍ച്ച നേടിയത്. മൊത്തം 81 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി 56 സീറ്റല്‍ കുതിപ്പ് നടത്തി. എന്‍ഡിഎ സഖ്യം 24 സീറ്റുകളിലേക്ക് ഒതുങ്ങി.

 ഭരണമുന്നണിയില്‍ ബിജെപി 152 സീറ്റിലും ഷിന്‍ഡെ വിഭാഗം ശിവസേന 78 സീറ്റിലും എന്‍സിപി (അജിത് പവാര്‍) 52 സീറ്റിലുമാണ് മത്സരിച്ചത്. എംവിഎയില്‍ കോണ്‍ഗ്രസ് 102, ശിവസേന (ഉദ്ധവ് താക്കറേ) 96, എന്‍സിപി (ശരദ് പവാര്‍) 87 വീതം സീറ്റിലാണ് മത്സരിച്ചത്.

മൂന്ന് സീറ്റില്‍ മത്സരിച്ച സിപിഐ എം സിറ്റിങ് സീറ്റായ ദഹാനുവില്‍ മികച്ച വിജയം നേടി. സിപിഐ എം സ്ഥാനാര്‍ഥി വിനോദ് നിക്കോള 5133 വോട്ടിന്റെ ലീഡിനാണ് ബിജെപിയുടെ സ്ഥാനാര്‍ഥി  വിനോദ് സുരേഷ് മേധയെ തോല്‍പ്പിച്ചത്. 104702 വോട്ടാണ് വിനോദ് നിക്കോള നേടിയത്. നാസിക് ജില്ലയിലെ കല്‍വാന്‍ മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥി ജെ പി ഗാവിത് രണ്ടാമതെത്തി. ആദ്യ റൗണ്ടുകള്‍ ലീഡ് നേടി മുന്നിട്ട നിന്ന ശേഷമാണ് പരാജയം. എന്‍സിപി (അജിത് പവാര്‍) സ്ഥാനാര്‍ഥി നിതിന്‍ പവാറിനോടാണ് ഗാവിത്ത് പരാജയപ്പെട്ടത്. 101305 വോട്ടുകളാണ് ഇത്തവണ നേടിയത്. കല്‍വാനില്‍ 2019ല്‍ ഒറ്റക്ക് മത്സരിച്ച സിപിഐ എം 80,281 വോട്ട് സമാഹരിച്ചിരുന്നു.