കൊല്ലം: എഫ് സി ആര്‍ എ നിയമഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള ആക്രമണമാണ് എഫ് സി ആര്‍ എ നിയമഭേദഗതിയെന്നാണ് ഖാര്‍ഗെ പറയുന്നത്. കൊല്ലത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൊതുസമൂഹത്തിനെതിരെയുള്ള ആക്രമണമാണ് ഇപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും വഖഫ് ഭേദഗതി മുസ്ലിംങ്ങള്‍ക്ക് ഇടയില്‍ ഭയമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേ രീതിയില്‍ എഫ് സി ആര്‍ എ ക്രൈസ്തവര്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നുവെന്നും ഖാര്‍ഗേ പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നാണ് ഭരണഘടന പറയുന്നതെന്നും എന്നാല്‍ അതിന് വിപരീതമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
