വാഷിങ്ടണ്‍ ഡിസി: 'ചൊവ്വാഴ്ച പവര്‍ പ്ലാന്റ് ദിനം, പാലം ദിനം, ഇറാനിലെല്ലാം ഒന്നില്‍ പൊതിഞ്ഞതായിരിക്കും. അതുപോലൊന്ന് വേറെയുണ്ടാകില്ല!! ഭ്രാന്തന്‍ തെണ്ടികളേ, ഈ കടലിടുക്ക് തുറക്കു. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നരകത്തില്‍ ജീവിക്കേണ്ടി വരും. ശ്രദ്ധിക്കുക- അല്ലാഹുവിന് സ്തുതി. പ്രസിഡന്റ് ഡൊണള്‍ഡ് ജെ ട്രംപ്.'- ട്രൂത്ത് സോഷ്യലില്‍ ഇറാനെതിരെ തെറിയില്‍ മുക്കിയ ഭീഷണിയെഴുതി ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനെതിരേ മിസൈലുകള്‍ ഫലപ്രദമാകുന്നില്ലെങ്കില്‍ തെറി വിളിച്ചു തോല്‍പ്പിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ ട്രംപ് പുറത്തെടുത്തിരിക്കുന്നതെന്നാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നത്.
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ നല്‍കിയ 48 മണിക്കൂര്‍ സമയപരിധി അവസാനിരിക്കെയാണ് പുതിയ ഭീഷണി. ഇറാനിലെ പാലങ്ങളും ഊര്‍ജോത്പാദന കേന്ദ്രങ്ങളും തകര്‍ക്കുമെന്ന ഭീഷണിയോടൊപ്പമാണ് തെറപ്പദങ്ങളും ്ട്രംപ് കുറിച്ചിരിക്കുന്നത്.
യു എസ് ഭീഷണിക്കു വഴങ്ങില്ലെന്നും ട്രംപ് ഭയന്നതിന്റെ പ്രതിഫലനമാണ് ഈ ഭാഷാ പ്രയോഗത്തില്‍ കാണുന്നതെന്നുമാണ് ഇറാന്‍ ഇതിനോടു പ്രതികരിച്ചത്.
