കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം നേരിടണമെന്ന് ഇറാന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

കരാറിലെത്തിയില്ലെങ്കില്‍ ആക്രമണം നേരിടണമെന്ന് ഇറാന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്


വാഷിംഗ്ടണ്‍: തിങ്കളാഴ്ചയോടെ യു എസുമായി കരാറുണ്ടാക്കി ഹോര്‍മുസ് കടലിടുക്ക് തുറക്കുകയോ അല്ലെങ്കില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നേരിടുകയോ ചെയ്യുകയെന്ന മുന്നറിയിപ്പ് ഇറാനു നേരെ വീണ്ടും മുഴക്കി ഡൊണള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ട്രേ യിങ്സ്റ്റുമായുള്ള ഫോണ്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. 

അമേരിക്കയുമായി ചര്‍ച്ച നടത്തുകയും കരാറില്‍ പങ്കാളികളാവുകയും ചെയ്യുന്ന ഇറാനികള്‍ക്ക് പരിമിതമായ പൊതുമാപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രംപ് തന്നോട് പറഞ്ഞതായി യിങ്സ്റ്റ് പറഞ്ഞു. അവര്‍ യു എസുമായി കരാര്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ ഇറാനിയന്‍ എണ്ണ സ്വന്തമാക്കുമെന്ന് ട്രംപ് റിപ്പോര്‍ട്ടറോട് പറഞ്ഞു. ഈ നീക്കത്തിന് മുമ്പ് അമേരിക്കയ്ക്ക് ക്ഷമയുണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പില്‍ പറഞ്ഞു. 

ഇറാന്‍ കരാറിനായുള്ള ചര്‍ച്ചാ സമയപരിധി മാറ്റിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ട്രംപ് തന്നോട് പറഞ്ഞതായി യിങ്സ്റ്റ് പറഞ്ഞു, അതാണ് കഴിഞ്ഞയാഴ്ച പാലത്തില്‍ നടന്ന ആക്രമണത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചത്തെ സമയപരിധിക്കുള്ളില്‍ കരാറിന് 'നല്ല അവസരം' ഉണ്ടെന്ന് ട്രംപ് തന്നോട് പറഞ്ഞതായും കരാര്‍ അവസാനിച്ചു എന്നതിന് ഇറാനിയന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പരസ്യമായി സൂചനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 6 വരെ ഇറാന് കരാര്‍ ഉണ്ടാക്കാനോ അല്ലെങ്കില്‍ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണ ഭീഷണി നേരിടാനോ ട്രംപ് നേരത്തെ സമയപരിധി നല്‍കിയിരുന്നു. നേരത്തെ നല്‍കിയ സമയ പരിധി പത്ത് ദിവസത്തേക്ക് നീട്ടിയതാണ് ഏപ്രില്‍ ആറു വരെയുള്ള തിയ്യതി പ്രഖ്യാപിച്ചത്.