ഓസ്ലോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നോര്‍വെയില്‍ വന്‍ സ്വീകരണം. തിങ്കളാഴ്ച നോര്‍വെയില്‍ എത്തിയ മോഡിയെ നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്റ്റോറേ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ നോര്‍വേ സന്ദര്‍ശനമാണിത്.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ നോര്‍വീജിയന്‍ പ്രധാനമന്ത്രിയുമായി മോ[ി കൂടിക്കാഴ്ച നടത്തും. കൂടാതെ മേയ് 19ന് ഓസ്ലോയില്‍ നടക്കുന്ന മൂന്നാമത് ഇന്ത്യ- നോര്‍ഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
ഓസ്ലോയിലെ ഹോട്ടലില്‍ ഇന്ത്യന്‍ പ്രവാസികള്‍ മോ[ിക്ക് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. ചടങ്ങിനിടെ സംഗീത- സാംസ്‌കാരിക പരിപാടികളും അരങ്ങേറി.
നോര്‍വെയിലെ രാജാവ് ഹാരാള്‍ഡ് അഞ്ചാമനെയും രാജ്ഞി സോഞ്ജയെയും സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വീകരണച്ചടങ്ങിനിടെ അരങ്ങേറിയ ഇന്ത്യന്‍ ശാസ്ത്രീയ നൃത്താവിഷ്‌കാരങ്ങളെയും മോഡി പ്രശംസിച്ചു. ഭാരതനാട്യം, കുചിപ്പുടി, ഒഡിസി, കഥക്, മോഹിനിയാട്ടം ഉള്‍പ്പെടെ വിവിധ നൃത്തരൂപങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
