ഇല്ലില്ല, ബിരിയാണി വിട്ടൊരു കളിയും ഇന്ത്യക്കാര്‍ക്കില്ല

ഇല്ലില്ല, ബിരിയാണി വിട്ടൊരു കളിയും ഇന്ത്യക്കാര്‍ക്കില്ല


മുംബൈ: പുതിയ വര്‍ഷം തുടങ്ങുമ്പോള്‍ ബിരിയാണി വിട്ടൊരു കളിക്കും ഇന്ത്യക്കാര്‍ തയ്യാറില്ലെന്നാണ് സ്വിഗ്ഗിയുടെ പുതുവത്സര ഓര്‍ഡര്‍ കണക്ക് പറയുന്നത്. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് പുതുവത്സരാഘോഷ ഓര്‍ഡറില്‍ ബിരിയാണി ഒന്നാമതെത്തുന്നത്. 

പുതുവത്സരത്തലേന്ന് ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്ത് കഴിച്ച ബിരിയാണിയുടെ എണ്ണം 218,933 ആണ്. സ്വിഗ്ഗിയുടെ മാത്രം കണക്കാണിത്. സൊമാറ്റോ പോലുള്ള കമ്പനികളുടെ കണക്കുകള്‍ വന്നിട്ടില്ല. ഓരോ മൂന്നു സെക്കന്റിലും ഒരു ബിരിയാണിക്ക് ഓര്‍ഡര്‍ വന്നിട്ടുണ്ടത്രെ. 

ബിരിയാണിക്കു പിന്നാലെ ആഘോഷത്തിന് മാറ്റു കൂട്ടാന്‍ ഇന്ത്യക്കാര്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത് രണ്ടാം സ്ഥാനത്തെത്തിയ ഭക്ഷ്യോത്പന്നം ബര്‍ഗറാണ്. പുതുവത്സര രാത്രി 90,000 ബര്‍ഗറുകള്‍ വിറ്റുപോയെന്നാണ് സ്വിഗ്ഗി വെളിപ്പെടുത്തിയിരിക്കുന്നത്. 

തീര്‍ന്നില്ല, നമ്മുടെ പാവം ഉപ്പുമാവിന് 4244 പേര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 1927 പേര്‍ സലാഡാണ് ആവശ്യപ്പെട്ടത്.