കൊച്ചി: കേരള ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസായി സൗമെന്‍ സെന്‍ ജനുവരി ഒന്‍പതിന് ചുമതലയേല്‍ക്കും. സുപ്രീം കോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് നിലവില്‍ സൗമെന്‍ സെന്‍.
ഡിസംബര്‍ 18നാണ് ജസ്റ്റിസ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാന്‍ സുപ്രിം കോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കും.
