പഹല്‍ഗാം ഭീകരാക്രമണം: മരണസംഖ്യ 27 ആയി

പഹല്‍ഗാം ഭീകരാക്രമണം: മരണസംഖ്യ 27 ആയി


ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ വിനോദസഞ്ചാര മേഖലയായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണസംഖ്യ 27 ആയി. 20 പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

പഹല്‍ഗാമിലെ ഓഫ്-റോഡ് പുല്‍മേടായ ബൈസരനിലാണ് രണ്ടോ മൂന്നോ തീവ്രവാദികള്‍ വിനോദസഞ്ചാരികളുടെ സംഘത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരുടെ നില ഗുരുതരമാണ്.

2025ല്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള ആദ്യ ആക്രമണമാണിത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് തീവ്രവാദികള്‍ വിനോദസഞ്ചാരികളെ അവസാനമായി ലക്ഷ്യമിട്ടത്.