ലഖ്നൗ: ചൗധരി ചരണ്‍ സിങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പാഴ്സല്‍ പരിശോധിക്കുന്നതിനിടയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പാഴ്സല്‍ കൊണ്ടുവന്ന ഏജന്റ് ശിവ്ബറന്‍ യാദവിനെ ചോദ്യം ചെയ്യുന്നതിനായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറി. ചൊവ്വാഴ്ച (ഡിസംബര്‍ 03) രാവിലെയാണ് മരിച്ച നിലയില്‍ നവജാത ശിശുവിനെ കാര്‍ഗോ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ഇന്ദിരാ നഗറിലെ ഐവിഎഫ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ചന്ദന്‍ യാദവ് നവി മുംബൈയിലെ കോപാര്‍ ഖൈറാനിലുള്ള രൂപ സോളിറ്റയറക്ക് പാഴ്സല്‍ അയക്കാന്‍ തന്നെ ഏര്‍പ്പാടാക്കിയതാണെന്ന് ചോദ്യം ചെയ്യലിനിടെ ശിവ്ബറന്‍ യാദവ് സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
'ഇത് ഗര്‍ഭം അലസിയതാണ്. നവജാത ശിശുവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന് മൃതദേഹം മുംബൈയിലേക്ക് അയച്ചു. എന്നിരുന്നാലും, അത്തരം പാഴ്സലുകള്‍ അയയ്ക്കുന്നതിന് ആവശ്യമായ പ്രസക്തമായ രേഖകള്‍ കാണാനില്ല' എന്ന് എയര്‍പോര്‍ട്ട് പോസ്റ്റ്-ഇന്‍-ചാര്‍ജ് ഇടിവി ഭാരതിനോട് പറഞ്ഞു.
ആവശ്യമായ രേഖകളില്ലാത്തതിനാലാണ് പാഴ്സല്‍ തടഞ്ഞുവച്ചതെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാദവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയര്‍പോര്‍ട്ടില്‍ പാഴ്സല്‍ പരിശോധിക്കുന്നതിനിടയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി