വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ ഐ എ എസ് ഓഫിസറുടെ മാതാപിതാക്കള്‍ ഒളിവില്‍

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ ഐ എ എസ് ഓഫിസറുടെ മാതാപിതാക്കള്‍ ഒളിവില്‍


മുംബൈ: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഐ എ എസ് നേടിയെന്ന ആരോപണം നേരിടുന്ന ട്രെയ്‌നി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ മാതാപിതാക്കള്‍ ഒളിവില്‍. ഇവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. 


വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ ഐ എ എസ് ഓഫിസറുടെ മാതാപിതാക്കള്‍ ഒളിവില്‍

കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയാണ് പൂജയുടെ അമ്മയും മഹാരാഷ്ട്രയിലെ ഗ്രാമമുഖ്യയുമായ മനോരമ ഖേദ്കര്‍. അച്ഛന്‍ ദിലീപ് ഖേദ്കറും കേസില്‍ കൂട്ടുപ്രതിയാണ്. ഇരുവരെയും അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെ കണ്ടെത്താന്‍ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. 

മുംബൈ, പൂനെ, അഹമ്മദ്നഗര്‍ എന്നിവിടങ്ങളിലാണ് ഇവരെ തെരയുന്നതെന്ന കാര്യം പൊലീസ് പരസ്യപ്പെടുത്തിയിട്ടുമുണ്ട്. 

സ്വകാര്യ വാഹനത്തില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിന് സ്ഥലംമാറ്റം കിട്ടിയതോടെയാണ് പൂജ ഖേദ്കര്‍ ആദ്യമായി വാര്‍ത്തകളിലെത്തിയത്. ഇതിനു പിന്നാലെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം ഉയര്‍ന്നത്.  

പൂജയുടെ അച്ഛന്‍ ദിലീപ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സത്യവാങ്മൂലത്തില്‍ കാണിച്ച സ്വത്ത് വിവരം നാല്‍പ്പത് കോടി രൂപയെന്നാണ്. എന്നിട്ടും പൂജയ്ക്ക് ഒ ബി സി വിഭാഗത്തില്‍ നോണ്‍- ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചിരുന്നു.  കൂടാതെ കാഴ്ചപരിമിതിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള സംവരണവും പൂജയ്ക്ക് ലഭിച്ചിരുന്നു. അംഗവൈകല്യം സംബന്ധിച്ച വൈദ്യപരിശോധനയ്ക്ക് ഹാജരാകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പൂജ തയ്യാറായിരുന്നില്ല.