വനിതാദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകള്‍ വനിതകള്‍ കൈകാര്യം ചെയ്യുമെന്ന് പ്രധാനമന്ത്രി മോഡി

വനിതാദിനത്തില്‍ തന്റെ സോഷ്യല്‍ മീഡിയാ പേജുകള്‍ വനിതകള്‍ കൈകാര്യം ചെയ്യുമെന്ന് പ്രധാനമന്ത്രി മോഡി


ന്യൂഡല്‍ഹി: വനിത ദിനമായ മാര്‍ച്ച് എട്ടിന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മന്‍ കി ബാത്തിലായിരുന്നു മോഡി ഇക്കാര്യം അറിയിച്ചത്.

വിവിധ മേഖലകളില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാല്‍ത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തില്‍ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും മോഡി പറഞ്ഞു. അന്നേ ദിവസം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വിവിധ രംഗത്ത് മുന്നേറിയ സ്ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുമെന്ന് മോഡി പറഞ്ഞു.

രാജ്യത്ത് ആളുകള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ധിച്ചുവരികയാണ്. ഇത് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യ ആരോഗ്യമുള്ള രാജ്യമായി മാറേണ്ടത് അനിവാര്യമാണെന്നും മോഡി പറഞ്ഞു. ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എട്ടുപേരില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയടിയുണ്ടെന്നും കഴിഞ്ഞ കുറച്ചുവര്‍ഷമായി അവരുടെ എണ്ണം ഇരട്ടിയായെന്നും മോദി പറഞ്ഞു. കുട്ടികളില്‍ അത് നാലിരട്ടിയായി വര്‍ധിച്ചുവെന്നതാണ് ആശങ്കജനകമായ കാര്യം. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്നും മോഡി പറഞ്ഞു.