ജറുസലേം: 'ബന്ദികളാക്കിയ രണ്ട് കുഞ്ഞുങ്ങളെ ഹമാസ് ഭീകരര്‍ കൊലപ്പെടുത്തിയത് അവരുടെ നഗ്‌നമായ കൈകള്‍ കൊണ്ടാണെന്ന് ഇസ്രായേല്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചു.
ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം നടത്തുന്ന ഇസ്രായേല്‍ സ്റ്റേറ്റിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ പോസ്റ്റിലാണ് ആരോപണം. ഹമാസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട 10 മാസം പ്രായമുള്ള കിഫിര്‍ ബിബാസിനെയും സഹോദരന്‍ നാല് വയസ്സുള്ള ഏരിയല്‍ ബിബാസിനെയുമാണ് ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നതെന്നാണ് വിവരം. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ അടുത്തിടെ ഹമാസ് ഇസ്രായേലിന് കൈമാറിയിരുന്നു.
10 വയസ്സുള്ള കിഫിര്‍ ബിബാസും നാല് വയസ്സുള്ള ഏരിയല്‍ ബിബാസും ഹമാസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബന്ദികളായിരുന്നു. ഒക്ടോബര്‍ 7 ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണകാരികള്‍ ഗാസയ്ക്ക് സമീപമുള്ള നിരവധി സമൂഹങ്ങളില്‍ ഒന്നായ കിബ്ബുട്‌സ് നിര്‍ ഓസില്‍ നിന്നാണ് കുട്ടികളെയും അവരുടെ അമ്മ ഷിരി ബിബാസും തട്ടിക്കൊണ്ടുപോയത്. അവരുടെ പിതാവ് യാര്‍ഡനെയും വെവ്വേറെ തട്ടിക്കൊണ്ടുപോയി.
വ്യാഴാഴ്ച (ഫെബ്രുവരി 20) പലസ്തീന്‍ തീവ്രവാദികള്‍ അവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കി. അവരുടെ അമ്മയുടെ മൃതദേഹവും വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കലും, പകരം, മറ്റൊരു അജഞാത മതദേഹമാണ് കൈമാറിയത്. ഇതെക്കുറിച്ച് തര്‍ക്കങ്ങളും പരാതികളും ഉയര്‍ന്നതിനെതുടര്‍ന്ന് വെള്ളിയാഴ്ച (ഫെബ്രുവരി 21) യഥാര്‍ത്ഥ മൃതദേഹങ്ങള്‍ വിട്ടുനല്‍കി.
വ്യാഴാഴ്ച, കുഞ്ഞിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ സ്വീകരിച്ച ശേഷം, തടവിലായിരുന്നപ്പോള്‍ 'തീവ്രവാദികള്‍' അവരെ 'ക്രൂരമായി കൊലപ്പെടുത്തിയെന്ന്' ഇസ്രായേല്‍ അവകാശപ്പെട്ടു.
വെള്ളിയാഴ്ച ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍, 'ഏരിയേലിനെയും ക്വഫിര്‍ ബിബാസിനെയും തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തുവന്നു. തീവ്രവാദികള്‍ രണ്ട് ആണ്‍കുട്ടികളെ വെടിവച്ചല്ല, അവര്‍ വെറും കൈകള്‍ കൊണ്ടാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു ഹഗാരിയുടെ ആരോപണം.
എന്നാല്‍ ബിബാസ് കുടുംബം ഈ വിവരണത്തിനെ അനുകൂലിച്ചില്ല.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് അത്തരം വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല' എന്നായിരുന്നു ബിബാസ് കുടുംബത്തിന്റെ പ്രതികരണം.
എങ്ങനെയാണ് കുട്ടികള്‍ കൊല്ലപ്പെട്ടത് എന്നു സ്ഥിരീകരിക്കാന്‍ ബിബാസ് കുടുംബം വിസമ്മതിച്ചു. 'മൃതദേഹങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമാണ്, ഇത് ഒഴിവാക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
'ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് കുടുംബത്തിന് അത്തരം വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
10 മാസം പ്രായമുള്ള കിഫിറിനെയും 4 വയസ്സുള്ള ഏരിയല്‍ ബിബാസിനെയും 'ഹമാസ് ഭീകരര്‍' കൊന്നത് കൈകള്‍ കൊണ്ടെന്ന് ഇസ്രായേല്‍
