ഡല്‍ഹിയില്‍ ഇനി വനിതകള്‍ ഏറ്റുമുട്ടും; പ്രതിപക്ഷ നേതാവ് അതിഷി

ഡല്‍ഹിയില്‍ ഇനി വനിതകള്‍ ഏറ്റുമുട്ടും; പ്രതിപക്ഷ നേതാവ് അതിഷി


ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ ആദ്യ വനിതാ പ്രതിപക്ഷ നേതാവായി എ എ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അതിഷി. ആം ആദ്മി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് എം എല്‍ എമാര്‍ അതിഷിയെ ഏകകണ്ഠമായി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.

യോഗത്തില്‍ എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും 22 എം എല്‍ എമാരുമാണ് പങ്കെടുത്തത്. സഞ്ജീവ് ഝാ എം എല്‍ എയാണ് അതിഷിയുടെ പേര് യോഗത്തില്‍ നിര്‍ദേശിച്ചത്.

ഡല്‍ഹിയില്‍ ചരിത്രത്തിലാദ്യമായാണ് ഒരേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതകളാവുന്നത്. ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും.